ജോൺസൺ ജെ. ഇടയാറന്മുള നയരൂപീകരണ സമിതിയിൽ
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 2025-30 വർഷത്തേക്കുള്ള ലഹരിക്കെതിരേയുള്ള ബോധവത്കരണ - ചികിത്സാ - പുനരധിവാസ കർമപദ്ധതി തയാറാക്കുന്നതിനുള്ള സമിതിയിലേക്ക് ജോൺസൺ ജെ. ഇടയാറന്മുളയെ സാമൂഹ്യ നീതി വകുപ്പു മന്ത്രാലയം നാമനിർദേശം ചെയ്തു.
നാഷണൽ റിസോഴ്സ് സെന്റർ ഫോർ നോൺ കമ്യൂണിക്കബിൾ ഡിസീസസ് എക്സിക്യൂട്ടീവ് ഡയറക്ടറും, ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക്)-ഇന്ത്യ ഡയറക്ട റുമായി സേവനം അനുഷ്ഠിക്കുന്ന ജോൺസൺ നാലു പതിറ്റാണ്ടുകളായി ലഹരിവിരുദ്ധ മേഖലയിലെ സജീവ സാന്നിധ്യമാണ്.
കേരള സർക്കാരിന്റെ സുബോധം മിഷൻ ഉപദേഷ്ഠാവ്, മധുമുക്തി കാമ്പയിൻ കോ-ഓർഡിനേറ്റർ, യുവജന ക്ഷേമ ഡയറക്ടർ ബോർഡ്, നാഷണൽ സർവീസ് സ്കീം അഡ്വൈസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.