ആർഎസ്എസിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് പിണറായി വിജയൻ
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: ഗാന്ധിവധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഢാലോചനയിൽ വിചാരണ നേരിട്ട വി.ഡി. സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തിക്കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവത്കരിക്കാൻ സ്വാതന്ത്ര്യദിനം തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള വർഗീയ സംഘടനയെ വെള്ളപൂശാനാകില്ല.
പ്രധാനമന്ത്രി യുടെ സ്വാതന്ത്ര്യദിന പ്രസംഗം ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്-പിണ റായി വിജയൻ പറഞ്ഞു.