ആനയുടെ ജഡം കടൽത്തീരത്ത്
Sunday, August 17, 2025 1:49 AM IST
ചെറായി: രണ്ടാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന ആനയുടെ ജഡം കടൽത്തീരത്തടിഞ്ഞു. ചെറായി ആറാട്ടുകടവ് ബീച്ചിലാണ് ജഡമടിഞ്ഞത്.
മലവെള്ളപ്പാച്ചിലിൽ കിഴക്കുനിന്ന് ഒഴുകിയെത്തിയതാണെന്നാണു സൂചന. കൊമ്പനാണോ, പിടിയാനയാണോ എന്ന് വ്യക്തമല്ല. ജഡം അഴുകിയ നിലയിലാണ്. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.