മഴ ശക്തം; ഡാമുകൾ തുറന്നു, ജലനിരപ്പ് ഉയർന്നു
Sunday, August 17, 2025 1:49 AM IST
പത്തനംതിട്ട: കിഴക്കൻ മേഖലയിൽ രണ്ടുദിവസമായി തുടരുന്നതും ജലവൈദ്യുത പദ്ധതിയുടെ സംഭരണികൾ തുറന്നതും കാരണം പന്പാ നദിയിൽ ജലനിരപ്പ് ഉയർന്നു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട് സംഭരണിയുടെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് തുറന്നു. 30 സെന്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.
കക്കി - ആനത്തോട് സംഭരണിയിൽ 80.69 ശതമാനം മാത്രമേ ജലനിരപ്പ് ഉയർന്നിട്ടുള്ളൂവെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.