ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണം: മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വാസവൻ
Sunday, August 17, 2025 1:49 AM IST
കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം രാജ്യത്ത് വര്‍ധിക്കുകയാണെന്ന് മന്ത്രി വി.എന്‍. വാസവന്.
ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത്. ഇതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് സ്റ്റാഫ് യൂണിയന് 42-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്കി.
ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ബിജു ആര്, വൈസ് പ്രസിഡന്റ് ബേബിച്ചന് തടത്തേല്‍, സെക്രട്ടറി പ്രിന്‍സ് കെ. മാത്യു, ട്രഷറര്‍ സിബിച്ചന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദീപികയില്‍ നിന്നു വിരമിച്ചവര്‍ക്ക് മന്ത്രി ഉപഹാരം നല്കി.