മുഖ്യമന്ത്രിക്കു പദവിയിൽ തുടരാൻ അവകാശമില്ല: വി.ഡി. സതീശൻ
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അനധികൃത സ്വത്ത് സന്പാദന കേസിൽ എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് വിജിലൻസ് കോടതി നിരീക്ഷണമുണ്ട്. കോടതിയുടെ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമെന്ന് അടിവരയിടുന്നതാണ്.
’സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന ഹൈക്കോടതിയുടെ നേരിട്ടല്ലാത്ത പരാമർശത്തിലാണ് കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് സമരം ചെയ്തത്. അന്നു സമരത്തിനു നേതൃത്വം നൽകിയ പിണറായി വിജയന് കോടതിയുടെ നേരിട്ടുള്ള ഈ പരാമർശത്തിൽ ഒന്നും പറയാനില്ലേ എന്നു സതീശൻ ചോദിച്ചു.