ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
Sunday, August 17, 2025 1:49 AM IST
പത്തനംതിട്ട: നാടകീയ നീക്കങ്ങൾക്കൊടുവിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഇന്നലെ കോന്നിയിൽ സമാപിച്ച ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മത്സരം ഒഴിവാക്കുന്നതിലേക്ക് സംസ്ഥാന കൗൺസിൽ ഇടപെട്ട് ചിറ്റയം ഗോപകുമാറിനെ നിർദേശിക്കുകയായിരുന്നു. ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമായിരിക്കേ, ജില്ലയിൽ നിന്നൊരാളെ യോജിച്ചു സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കുക ബുദ്ധിമുട്ടായി.
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പാർട്ടി നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. കൊട്ടാരക്കര സ്വദേശിയായ ചിറ്റയം ഗോപകുമാർ 2011 മുതൽ അടൂർ എംഎൽഎയാണ്.