ബിഷപ്പിനും വൈദികർക്കും കാറപകടത്തിൽ പരിക്ക്
Sunday, August 17, 2025 1:49 AM IST
പാലാ: കഴിഞ്ഞദിവസം അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കലിനും ഏതാനും വൈദികർക്കും പരിക്കേറ്റു. ബിഷപ്പിന്റെ പരിക്ക് സാരമുള്ളതല്ല.
പരിക്കേറ്റ ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് അടക്കമുള്ള വൈദികർ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പരിക്കില്ലാതെ രക്ഷപ്പെട്ടു.
കണ്ണൂർ ഇരിട്ടി കുന്നോത്ത് മേജർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് സ്രാന്പിക്കൽ, ഇരുപതോളം വൈദികർ എന്നിവർ സഞ്ചരിച്ച ടെന്പോ ട്രാവലർ അപകടത്തിൽപ്പെട്ടത്. വണ്ടിയുടെ മുൻവശത്തെ ഗ്ലാസ് പൊട്ടിത്തെറിച്ചാണ് മാർ സ്രാന്പിക്കലിനു പരിക്കേറ്റത്.