മൃതദേഹം മാറിപ്പോയി; പുറത്തെടുത്ത് വീണ്ടും സംസ്കരിച്ചു
Sunday, August 17, 2025 1:49 AM IST
ഫോർട്ട് കൊച്ചി: ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ച മൃതദേഹം ആളുമാറിപ്പോയെന്ന ആക്ഷേപത്തിൽ പുറത്തെടുത്ത് വീണ്ടും സംസ്കരിച്ചു.
പള്ളുരുത്തി സ്വദേശി പീറ്ററിന്റെയും കുമ്പളങ്ങി സ്വദേശി ആന്റണിയുടെയും മൃതദേഹം പാലിയേറ്റീവ് കെയർ സ്ഥാപനത്തിൽ ഫ്രീസറിൽ വച്ചിരുന്നു. ഇതിൽ പീറ്ററിന്റെ ബന്ധുക്കൾ മൃതദേഹം വ്യാഴാഴ്ച ഏറ്റുവാങ്ങി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച രാവിലെ ആന്റണിയുടെ വിദേശത്തുള്ള മക്കളടക്കം എത്തിയപ്പോഴാണ് ആളുമാറിയ സംഭവം പുറംലോകം അറിയുന്നത്. ഉടൻതന്നെ ആന്റണിയുടെ സംസ്കാരം നടത്തിയ പള്ളിയിലെത്തി സഭാമേലധികാരികളുടെ സാന്നിധ്യത്തിൽ കുഴിയിൽനിന്ന് ആന്റണിയുടെ മൃതദേഹം പുറത്തെടുത്ത് ഇടവകയായ കുമ്പളങ്ങി പള്ളിയിൽ ബന്ധുമിത്രാധികളുടെ സാന്നിധ്യത്തിൽ വീണ്ടും സംസ്കരിച്ചു.
പീറ്ററിന്റെ ഭാര്യ മാനസിക വൈകല്യമുള്ളയാളാണ്. മക്കളുമില്ല. അകന്ന ബന്ധുക്കളെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.