ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. തെര. ജനാധിപത്യപരമായിരുന്നില്ല: വിനയന്
Sunday, August 17, 2025 1:49 AM IST
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് പൂര്‍ണമായും ജനാധിപത്യപരമായിരുന്നില്ലെന്ന് സംവിധായകന് വിനയന്. തന്റെ നോമിനേഷന് പിന്താങ്ങിയ ചെറുപ്പക്കാരന് പോലും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ആരോപണമുണ്ട്.
ഇനിയും ഞങ്ങള്‍ തന്നെ അധികാരത്തിലെത്തുമെന്ന ഭീഷണിയോടെയായിരുന്നു മറുഭാഗത്തിന്റെ വോട്ടുപിടുത്തമെന്നും വിനയന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. സെക്രട്ടറി സ്ഥാനത്ത് ലിസ്റ്റിന് സ്റ്റീഫനായിരുന്നു വിനയന്റെ എതിരാളി.