ഹേമചന്ദ്രൻ കൊലക്കേസ്: ഒരാൾകൂടി പിടിയിൽ
Monday, August 18, 2025 3:08 AM IST
കോഴിക്കോട്: വിവാദമായ ഹേമചന്ദ്രൻ കൊലക്കേസില്‍ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മറ്റത്തിൽ വീട്ടിൽ വെൽബിൻ മാത്യു(23 )വിനെയാണ് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.
നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റിൽ വെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവച്ചതായി പോലീസിനു വ്യക്തമായി.
കൊല്ലപ്പെട്ട ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം കാറിൽ സഞ്ചരിക്കുകയും പിന്നീട് ഹേമചന്ദ്രൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് വെൽബിൻ മാത്യു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.