കർഷകരെ അവഗണിച്ചാൽ തിരിച്ചടിയുണ്ടാകും: കത്തോലിക്ക കോൺഗ്രസ്
Monday, August 18, 2025 3:08 AM IST
കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് ഇന്നലെ കത്തോലിക്ക കോൺഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളിൽ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു.
കർഷകരെ അവഗണിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലങ്ങോളമിങ്ങോളം കർഷക സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന യാഥാർഥ്യത്തിനു നേരേ ബോധപൂർവം കണ്ണടയ്ക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികൾ കർഷകരെ നിരന്തരം അവസാനിക്കുന്നു.
നെല്ല്, എലം, റബർ,നാളികേര കർഷകർ കൃഷി നിർത്തുന്നു. ജപ്തി ഭീഷണികളും ആത്മഹത്യകളും പെരുകുന്നു. വന്യമൃഗ ആക്രമണങ്ങൾ മൂലം കൃഷിയും കർഷക ജീവനുകളും നിരന്തരം ഇല്ലാതാകുന്നു. സർക്കാർ കർഷകരെ വഞ്ചിക്കുന്നു. ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നല്കി. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.