പാറിവരുന്നു നീലക്കുയില്‍ വീണ്ടും
Monday, August 18, 2025 3:08 AM IST
കൊച്ചി: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ നീലക്കുയില്‍ വീണ്ടും ബിഗ് സ്ക്രീനില്‍. പുത്തന്‍ ശബ്ദ, ദൃശ്യ സാങ്കേതികതയോടെ നവീകരിച്ച പതിപ്പിന്റെ പ്രദര്‍ശനം ഇന്നു വൈകുന്നേരം അഞ്ചിനു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡോള്‍ബി തിയറ്ററില്‍ നടക്കും. ചിത്രത്തില്‍ സത്യന്റെ മകനായി അഭിനയിച്ച വിപിന്‍ മോഹന്‍ (കാമറമാന്‍), മിസ് കുമാരിയുടെ മകന് ബാബു തളിയത്ത് തുടങ്ങിയവര്‍ ചിത്രം കാണാനെത്തും.
ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1954ല്‍ പി. ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്നു സംവിധാനം ചെയ്ത സിനിമയാണ് നീലക്കുയില്‍. ടി.കെ. പരീക്കുട്ടി നിര്‍മിച്ച ചിത്രം ഉറൂബിന്റെ കഥയുടെ സിനിമാവിഷ്കാരമാണ്. പി. ഭാസ്കരന്റെ വരികള്‍ക്ക് കെ. രാഘവനാണു സംഗീതം നല്‍കിയത്.