രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താക്കീതായി കുട്ടനാട് രക്ഷാ ധര്‍ണ
Monday, August 18, 2025 3:08 AM IST
മങ്കൊമ്പ്: കുട്ടനാടിന്റെ രക്ഷയ്ക്കായി മങ്കൊമ്പ് തെക്കേക്കരയില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തില്‍ കാണാനായത് പ്രതിഷേധക്കൊടുങ്കാറ്റ്. ചിങ്ങപ്പുലരിയിലെ കര്‍ഷകദിനത്തില്‍ ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കുട്ടനാടിന്റെ കേന്ദ്രസ്ഥാനമായ മങ്കാമ്പില് കുട്ടനാടന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഏകദിനധര്ണ സംഘടിപ്പിച്ചത്.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം നീണ്ട സമരപരിപാടികള്‍ നടന്നത്. ധര്‍ണ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്കുള്ള താക്കീതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നറിയിപ്പുമായി മാറി. രാവിലെ മുതല്‍ സമരവേദിയിലേക്ക് വിവിധ വിവിധ ഇടവകകളില്‍ നിന്നായി ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ.
കര്‍ഷക പ്രസ്ഥാനങ്ങളും പൊതുസമൂഹവും ഐക്യദാര്‍ഢ്യ ധര്‍ണയില്‍ പങ്കുചേര്‍ന്നു. കുട്ടനാടിന്റെ തനിമ നിലനിര്‍ത്താനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുംവേണ്ട അടിയന്തര നടപടികള്‍ സര്‍ക്കാര്‍തലത്തില്‍നിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് സമരവേദിയില്‍ ഉയര്‍ന്നത്. ഉജ്ജൈൻ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്എന്നിവര് അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
അതിരൂപത വികാരിജനറാള്‍ മോണ്‍.ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, കണ്‍വീനര്‍ ജോസി ഡൊമിനിക്ക്, അഡ്വ. ജോജി ചിറയില്‍, ആന്റണി ആറില്‍ചിറ, ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. ടെജി പുതുവീട്ടിൽകളം, സാവിയോ മാനാട്ട്, ഫാ. തോമസ് താന്നിയത്ത്, ഫാ.സോണി പള്ളിച്ചിറ, ഫാ. മാത്യു നടമുഖത്ത്, ഫാ. ഫിലിപ് വൈക്കത്തുകാരന്‍, ഫാ. ടോം പുത്തന്‍കളം, ഫാ. ജയിംസ് പാലയ്ക്കല്‍, സിസ്റ്റര്‍ ബെറ്റി റോസ്, ജോസ് വെങ്ങാന്തറ, രാജേഷ് ജോണ്‍, അരുണ്‍ ടോം തോപ്പില്‍, എലിസബത്ത് വര്‍ഗീസ്, സെബാസ്റ്റ്യന്‍ പി.ജെ. റോയി കപ്പാങ്കല്‍, ഡോ. റോസമ്മ സോണി, ആന്റണി മലയില്‍, പരിമള്‍ ആന്റണി, ഷെവ. സിബിച്ചന് വാണിയപുരക്കല്‍, ജോസഫ് കാഞ്ഞിരവേലി, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, ചാക്കപ്പന് ആന്റണി, കുഞ്ഞ് കളപ്പുര, പി.സി കുഞ്ഞപ്പന്, കെ. എസ്. ആന്റണി, സേവ്യര്‍ കൊണ്ടോടി, ജെസി ആന്റണി, സിസി അമ്പാട്ട്, ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് അതിരൂപതയിലെ വിവിധ യൂണിറ്റുകളില്‍ സമാഹരിച്ച ഒപ്പുകള്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു കൈമാറി.