കോ​​​​ഴി​​​​ക്കോ​​​​ട്: ക്ഷീ​​​​രക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ഇ​​​​ക്കു​​​​റി മ​​​​ല​​​​ബാ​​​​ര്‍ മി​​​​ല്‍​മ ഓ​​​​ണ സ​​​​മ്മാ​​​​ന​​​​മാ​​​​യി 7.35 കോ​​​​ടി രൂ​​​​പ ന​​​​ല്‍​കും. അ​​​​ധി​​​​ക പാ​​​​ല്‍​വി​​​​ല​​​​യാ​​​​യി 4.15 കോ​​​​ടി രൂ​​​​പ​​​​യും കാ​​​​ലി​​​​ത്തീ​​​​റ്റ സ​​​​ബ്‌​​​​സി​​​​ഡി​​​​യാ​​​​യി 3.2 കോ​​​​ടി​​​​യു​​​​മാ​​​​ണു ന​​​​ല്‍​കു​​​​ക. മ​​​​ല​​​​ബാ​​​​ര്‍ മി​​​​ല്‍​മ ഭ​​​​ര​​​​ണസ​​​​മി​​​​തി​​​​യോ​​​​ഗ​​​​മാ​​​​ണ് ഓ​​​​ണ​​​സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

മി​​​​ല്‍​മ മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​നു ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ല്‍ 31 വ​​​​രെ പാ​​​​ല്‍ ന​​​​ല്‍​കി​​​​യ എ​​​​ല്ലാ ആ​​​​ന​​​​ന്ദ് മാ​​​​തൃ​​​​കാ ക്ഷീ​​​​ര സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്കും നി​​​​ശ്ചി​​​​ത ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പാ​​​​ലി​​​​ന് ലി​​​​റ്റ​​​​റി​​​​നു ര​​​​ണ്ടു രൂ​​​​പ വീ​​​​തം അ​​​​ധി​​​​ക പാ​​​​ല്‍ വി​​​​ല​​​​യാ​​​​യി ന​​​​ല്‍​കും. ഇ​​​​തു പ്ര​​​​കാ​​​​രം മ​​​​ല​​​​ബാ​​​​റി​​​​ലെ ആ​​​​റ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക​​​​രി​​​​ലേ​​​​ക്ക് 4.15 കോ​​​​ടി രൂ​​​​പ എ​​​​ത്തി​​​​ച്ചേ​​​​രും. ഓ​​​​ഗ​​​​സ്റ്റ് 11 മു​​​​ത​​​​ല്‍ 20വ​​​​രെ​​​​യു​​​​ള്ള പാ​​​​ല്‍ വി​​​​ല​​​​യോ​​​​ടൊ​​​​പ്പം ജൂ​​​​ലൈ​​​​യി​​​​ലെ അ​​​​ധി​​​​ക പാ​​​​ല്‍​വി​​​​ല​​​​യും അ​​​​ര്‍​ഹ​​​​രാ​​​​യ ക്ഷീ​​​​ര​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു നി​​​​ക്ഷേ​​​​പി​​​​ക്കും. ഓ​​​​ണ​​​​ത്തി​​​​നു മു​​​​മ്പാ​​​​യി സം​​​​ഘ​​​​ങ്ങ​​​​ള്‍ അ​​​​ധി​​​​ക വി​​​​ല ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു കൈ​​​​മാ​​​​റും.

മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​രു​​​​ന്ന ക്ഷീ​​​​ര സം​​​​ഘ​​​​ങ്ങ​​​​ള്‍ വ​​​​ഴി ഓ​​​​ഗ​​​​സ്റ്റ്, സെ​​​​പ്റ്റം​​​​ബ​​​​ര്‍ മാ​​​​സ​​​​ത്തി​​​​ല്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന മി​​​​ല്‍​മ ഗോ​​​​മ​​​​തി ഗോ​​​​ള്‍​ഡ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ 50 കി​​​​ലോ ചാ​​​​ക്കൊ​​​​ന്നി​​​​ന് 100 രൂ​​​​പ​​​​യും മ​​​​ല​​​​ബാ​​​​ര്‍ മി​​​​ല്‍​മ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എം​​​​ആ​​​​ര്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ ടി​​​​എം​​​​ആ​​​​ര്‍ കാ​​​​ലി​​​​ത്തീ​​​​റ്റ 50 കി​​​​ലോ ചാ​​​​ക്കൊ​​​​ന്നി​​​​ന് 50 രൂ​​​​പ​​​​യും സ​​​​ബ്‌​​​​സി​​​​ഡി ല​​​​ഭി​​​​ക്കും.


ഇ​​​​തി​​​​നു പു​​​​റ​​​​മേ കേ​​​​ര​​​​ള കോ-​​​​ഓ​​​​പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍​ക്ക് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ മി​​​​ല്‍​മ ഗോ​​​​മ​​​​തി ഗോ​​​​ള്‍​ഡ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ ചാ​​​​ക്കൊ​​​​ന്നി​​​​ന് 100 രൂ​​​​പ കൂ​​​​ടി സ​​​​ബ്‌​​​​സി​​​​ഡി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം വ​​​​രു​​​​ന്ന ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക​​​​രും 1200ഓ​​​​ളം വ​​​​രു​​​​ന്ന ക്ഷീ​​​​രസം​​​​ഘ​​​​ങ്ങ​​​​ളും ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണ്. അ​​​​ധി​​​​ക പാ​​​​ല്‍​വി​​​​ല​​​​യാ​​​​യ 4.15 കോ​​​​ടി​​​​യും കാ​​​​ലി​​​​ത്തീ​​​​റ്റ സ​​​​ബ്‌​​​​സി​​​​ഡി​​​​യാ​​​​യ 3.2 കോ​​​​ടി​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ 7.35 കോ​​​​ടി രൂ​​​​പ ഓ​​​​ണ​​​​ത്തി​​​​നു മു​​​​മ്പ് മ​​​​ല​​​​ബാ​​​​റി​​​​ലെ ക്ഷീ​​​​രക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് കൈ​​​​മാ​​​​റു​​​​മെ​​​​ന്ന് മി​​​​ല്‍​മ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ. ​​​​എ​​​​സ്. മ​​​​ണി, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.സി. ജയിം​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.