കോര സി. കുന്നുംപുറം പ്രസിഡന്റ് ജയ്സൺ മാത്യു ജനറല്‍ സെക്രട്ടറി
Monday, August 18, 2025 3:08 AM IST
കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേര്‍ണലിസ്റ്റ് സ്റ്റാഫ് യൂണിയന് പ്രസിഡന്റായി കോര സി. കുന്നുംപുറവും ജനറല്‍ സെക്രട്ടറിയായി ജയ്സണ്‍ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മാലി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന 42-ാം വാര്‍ഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിബി ജോസഫ് (വൈസ് പ്രസിഡന്റ്), പ്രിന്‍സ് കെ. മാത്യു (ജോയിന്റ് സെക്രട്ടറി), സിബിച്ചന് ജോസഫ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ആർ. ബിജു, വി.കെ. റോയി, വഹാബ് ഓലിക്കല്‍, റോയി ജോണ്‍, സി. ഫിലിപ്പോസ്, രാജു തോമസ്, ജോണ്‍സ് ജോര്‍ജ്, ജോണ്സണ് ജോസഫ്, സജിമോന്‍ തോമസ്, സജീഷ് ചന്ദ്രന് (കോട്ടയം), സി.എം. പ്രശാന്ത്, എ. ജോസഫ് ജോസഫ് (തിരുവനന്തപുരം), സിബിന് ജോര്‍ജ്, ജോര്ണിഷ് ജോര്‍ജ് (കൊച്ചി), സാജന് മാഞ്ഞില, എം.ഡി. ജോര്‍ജ് (തൃശൂര്‍), കെ.പി. സതീഷ്കുമാര്‍ , പി.വി. വിനോദ് (കണ്ണൂര്‍) എന്നിവരെയും ഓഡിറ്റര്‍മാരായി സാന്റി ജോര്‍ജ്, സാലു ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.