ഡോ. പി.എസ്. ജോണിന് അന്താരാഷ്ട്ര ബഹുമതി
Tuesday, August 19, 2025 2:04 AM IST
കൊച്ചി: വൈറ്റില വെല്‍കെയര്‍ ആശുപത്രി സിഇഒയും ഡീനും കോട്ടയം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്സ് മുന്‍ പ്രഫസറും മേധാവിയുമായ ഡോ. പി.എസ്. ജോണിനെ യുകെ ഗ്ലാസ്ഗോയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സിന്റെ അന്താരാഷ്ട്ര ഉപദേഷ്ടാവായി നിയമിച്ചു.
കോളജിന്റെ അന്താരാഷ്ട്ര ഡയറക്ടറും വൈസ് പ്രസിഡന്റുമായ ജോണ്‍ സ്കോട്ടാണ് മൂന്ന് വര്‍ഷത്തേക്ക് ഡോ. പി.എസ്. ജോണിന് നിയമന ഉത്തരവ് നല്‍കിയത്.
425 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ആഗോളതലത്തില്‍ പ്രശസ്തമായ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ ലോകമെമ്പാടുമായി 30,000ലധികം അംഗങ്ങളാണുള്ളത്.