വിജ്ഞാന കേരള പദ്ധതി ഉപദേഷ്ടാവ്: തോമസ് ഐസക്കിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി
Tuesday, August 19, 2025 2:04 AM IST
കൊച്ചി: മുന്‍ മന്ത്രി തോമസ് ഐസക്കിനെ വിജ്ഞാന കേരള പദ്ധതി ഉപദേഷ്ടാവ് പദവിയില്‍ നിയമിച്ചതിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
നിയമന ഉത്തരവ് ആവശ്യമെങ്കില്‍ മാറ്റി പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് (ഡവലപ്മെന്റെ ആന്‍ഡ് ഇന്നൊവേഷന്) ഡിപ്പാര്‍ട്ട്മെന്റ് 2024 ഡിസംബര്‍ 12നാണ് വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവായി തോമസ് ഐസക്കിനെ നിയമിച്ച് ഉത്തരവിട്ടത്. ഇത്തരത്തിലൊരു ഡിപ്പാര്‍ട്ട്മെന്റ് ഇല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.