ആ​ല​പ്പു​ഴ: ചേ​ര്‍ത്ത​ല​യി​ലെ ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍ തി​രോ​ധാ​ന​ത്തി​ല്‍ നി​ര്‍ണാ​യ​ക നീ​ക്ക​ത്തി​ന് ക്രൈം ​ബ്രാ​ഞ്ച്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കും. കോ​ട്ട​യ​ത്തെ ജെ​യ്ന​മ്മ തി​രോ​ധ​ന കേ​സി​ല്‍ ക​സ്റ്റ​ഡി പൂ​ര്‍ത്തി​യാ​യ​തോ​ടെ​യാ​ണ് നീ​ക്കം.

സെ​ബാ​സ്റ്റ്യ​നാ​യി ഉ​ട​നെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍കും. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. അ​ന്വേ​ഷ​ണം നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ലി​രി​ക്കേയാ​ണ് ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ നീ​ക്കം.
ക​സ്റ്റ​ഡി അ​പേ​ക്ഷ ഈ ​ആ​ഴ്ച ത​ന്നെ ന​ല്‍കാ​നാ​ണ് തീ​രു​മാ​നം.

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്കു ക​ട​ക്കും. ഈ ​മാ​സ​മാ​ദ്യം സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​രു​ന്നു. ഒ​പ്പം ത​ന്നെ പ​ല നി​ര്‍ണാ​യ സാ​ക്ഷിമൊ​ഴി​ക​ളും ക്രൈം​ബ്രാ​ഞ്ചി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.


ബി​ന്ദു പ​ത്മ​നാ​ഭ​നെ സെ​ബാ​സ്റ്റ്യ​നും സു​ഹൃ​ത്തും ചേ​ര്‍ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​യ​ല്‍വാ​സി​യാ​യ ശ​ശി​ക​ല നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​നും സു​ഹൃ​ത്ത് ഫ്രാ​ങ്ക്ളിനും ചേ​ര്‍ന്ന് പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ വച്ചു കൊ​ന്നെന്നാണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

സം​സാ​ര​ത്തി​നി​ട​യി​ല്‍ ഫ്രാ​ങ്ക്ളി​നി​ല്‍നിന്ന് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു വ​ന്ന​ത്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഫ്രാ​ങ്ക്ളി​ന്‍റെ സു​ഹൃ​ത്തും ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സോ​ഡാ പൊ​ന്ന​പ്പ​നു​മാ​യും കാ​ര്യം സം​സാ​രി​ച്ചു. ഇ​തേ കാ​ര്യം ഇ​യാ​ളും ആ​വ​ര്‍ത്തി​ച്ച​തോ​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം അ​ട​ക്കം ക്രൈം​ബ്രാ​ഞ്ചി​ന് അ​യ​ല്‍വാ​സി​യാ​യ ശ​ശി​ക​ല കൈ​മാ​റി.