ശോഭാ ശേഖർ മാധ്യമപുരസ്കാരം രജനി വാര്യർക്കും ഫൗസിയ മുസ്തഫയ്ക്കും
Tuesday, August 19, 2025 2:04 AM IST
തിരുവനന്തപുരം: ശോഭാ ശേഖർ മാധ്യമ പുരസ്കാരംരജനി വാര്യർക്കും(ഏഷ്യാനെറ്റ് ന്യൂസ്) ഫൗസിയ മുസ്തഫയ്ക്കും(ന്യൂസ് മലയാളം 24*7).
ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാർഥം വനിത മാധ്യമപ്രവർത്തകർക്കായി ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
2023, 2024 വർഷങ്ങളിലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ജേതാക്കൾക്ക് 25000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് നൽകുക.