ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരേ കേസ്
Wednesday, August 20, 2025 2:22 AM IST
കൊച്ചി: ബിഗ് ബോസ് റിയാലിറ്റിഷോ താരം ജിന്റോയ്ക്കെതിരേ മോഷണക്കേസ്. ജിമ്മില്‍ കയറി 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും സിസിടിവികള്‍ നശിപ്പിച്ചെന്നുമുള്ള പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്.
പരാതിക്കാരി ജിന്റോയില്നിന്ന് ഏറ്റെടുത്തു നടത്തുന്ന വെണ്ണലയിലെ ബോഡി ക്രാഫ്റ്റ് ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണു കേസ്.