അനില്‍ തോമസ് തനിക്കെതിരേ ഗൂഢാലോചന നടത്തി: സജി നന്ത്യാട്ട്
Wednesday, August 20, 2025 2:22 AM IST
കോട്ടയം: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റാകാതിരിക്കാന്‍ മത്സരരംഗത്തുള്ള അനില്‍ തോമസ് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്.
താന്‍ പ്രസിഡന്റായാല്‍ ഒരു മാസത്തിനകം പുറത്താക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തി. വോട്ടര്‍മാരെ സമ്മര്ദത്തിലാക്കാനില്ലെന്നു കരുതിയാണ് നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.
അനില്‍ തോമസ് ഫിലിം ചേംബര്‍ പ്രസിഡന്റായാല്‍ മലയാള സിനിമയുടെ ദുരന്തമായിരിക്കും. താന്‍ പറയുന്നത് തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് നല്കാന് അനില്‍ തോമസിനെ വെല്ലുവിളിക്കുകയാണ്.
എഎംഎംഎയിലെയും ഫെഫ്കയിലെയും ചിലര്‍ വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് സജി നന്ത്യാട്ടിന് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി അയ്യന്ചിറയ്ക്കാണ് തന്റെ പിന്തുണയെന്നും സജി നന്ത്യാട്ട് പറഞ്ഞു.