ശ്രീനിവാസന് വധം: നാലു പ്രതികള്‍ക്കുകൂടി ജാമ്യം
Wednesday, August 20, 2025 1:54 AM IST
കൊച്ചി: ആര്‍എസ്എസ് പ്രവര്ത്തകന് പാലക്കാട്ടെ ശ്രീനിവാസന് വധക്കേസില്‍ നാലു പ്രതികള്‍ക്കുകൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീളുന്നതു കണക്കിലെടുത്താണ് ജാമ്യം.
2022 ഏപ്രില്‍ 16 നായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
കൊലയ്ക്കുള്ള ഗൂഢാലോചനയിലും കൊലയാളികളെ സംരക്ഷിച്ചതിലും പ്രതികള്‍ക്കു പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കൊലക്കുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ആകെ 71 പ്രതികളില്‍ 62പേരെയാണ് അറസ്റ്റ് ചെയ്തത്. 49 പ്രതികള്‍ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.