ജന്മാഷ്ടമി പുരസ്കാരം സി. രാധാകൃഷ്ണന്
Wednesday, August 20, 2025 1:54 AM IST
തൃശൂർ: ബാലഗോകുലം - ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണനു സമ്മാനിക്കും. 51,000 രൂപയും കൃഷ്ണശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ശ്രീകുമാരൻതന്പി അധ്യക്ഷനും ഡോ.എം. ലക്ഷ്മികുമാരി, പി.കെ. വിജയരാഘവൻ, ആർ. പ്രസന്നകുമാർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. സെപ്റ്റംബർ ആദ്യവാരം ടൗണ്‍ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഡോ. എം. ലക്ഷ്മികുമാരി, പി. കെ. വിജയരാഘവൻ, എൻ. ഹരീന്ദ്രൻ, വി.എൻ. ഹരി എന്നിവർ അറിയിച്ചു.