എൻഎബിഎൽ അക്രഡിറ്റേഷൻ: കെഎസ്യുഎം വർക്ക്ഷോപ്പ് 25ന്
Wednesday, August 20, 2025 1:54 AM IST
തിരുവനന്തപുരം: എൻഎബിഎൽ അക്രഡിറ്റേഷന്റെ പ്രാധാന്യത്തെക്കുറിച്ച് 25ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസു (എൻഎബിഎൽ) മായി സഹകരിച്ച് ’എൻഎബിഎൽ അക്രഡിറ്റേഷനും അതിന്റെ നേട്ടങ്ങളും’ എന്ന വിഷയത്തിൽ ടെക്നോപാർക്കിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഓഫീസിലാണ് പരിപാടി.
സ്റ്റാർട്ടപ്പുകൾ, ലബോറട്ടറികൾ, അക്കാദമിക് സ്ഥാപനങ്ങൾ, റഗുലേറ്ററി ബോഡികൾ എന്നിവയ്ക്ക് അവബോധമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
എൻഎബിഎൽ അക്രഡിറ്റേഷൻ വിശ്വാസ്യതയും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും ആഭ്യന്തര, അന്തർദേശീയ വിപണികളിൽ അവസരങ്ങൾ തുറക്കുന്നതെങ്ങനെയെന്നും വിദഗ്ധരിൽ നിന്ന് പങ്കാളികൾക്ക് ഉൾക്കാഴ്ച ലഭിക്കും.\
പരിപാടിയുടെ രജിസ്ട്രേഷൻ സൗജന്യമാണ്. സീറ്റുകൾ പരിമിതം. താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം: ksum.in/NABL