തെരുവുനായആക്രമണം: സര്‍ക്കാരിന്റെ നിഷ്ക്രിയത്വം ജനദ്രോഹമെന്ന്
Wednesday, August 20, 2025 2:22 AM IST
കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയര്‍ത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ ആവര്‍ത്തിക്കുമ്പോഴും അടിയന്തര നടപടികളെടുക്കാത്ത സര്‍ക്കാരിന്റെ നിഷ്ക്രിയ സമീപനം ജനദ്രോഹമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
നായ്ക്കളെ തെരുവില്‍ വിടാന്‍ പാടില്ലെന്നും തെരുവുനായ്ക്കളെ ഉടന്‍ പിടികൂടി പ്രത്യേക ഷെല്ട്ടറുകളിലാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ നായ സ്നേഹിസംഘടനകള് രംഗത്തെത്തിയത് നിസാരവത്കരിക്കരുത്.
കോടികൾ മുടക്കി സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന നായസ്നേഹി സംഘടനകളുടെ വൻ സാമ്പത്തിക ഇടപാടുകളും വാക്സിന് കമ്പനികളുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.