ച​​​ങ്ങ​​​നാ​​​ശേ​​​രി: യ​​​ശഃ​​​ശ​​​രീ​​​ര​​​നാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന പ​​​ബ്ലി​​​ക് ട്ര​​​സ്റ്റ്‌ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്തും ഫാ. ​​​ജോ​​​മോ​​​ൻ നാ​​​ൽ​​​പ​​​തി​​​ൽ​​​ച്ചി​​​റ​​​യും ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മ​​​ത സൗ​​​ഹാ​​​ർ​​​ദം, എ​​​ക്യൂ​​​മെ​​​നി​​​സം, ന്യൂ​​​ന​​​പ​​​ക്ഷ സം​​​ര​​​ക്ഷ​​​ണം, വി​​​ദ്യാ​​​ഭാ​​​സ-​​​സാ​​​മൂ​​​ഹ്യ-​​​രാ​​​ഷ്‌​​​ട്രീ​​​യ-​​​സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് ന​​​ൽ​​​കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഇ​​​തി​​​നു​​​ത​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​വാ​​​ദ​​​ങ്ങ​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കൊ​​​ക്കെ ഫൗ​​​ണ്ടേ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. വ​​​ർ​​​ഷം​​​തോ​​​റും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ര​​​ക്ഷ​​​ധി​​​കാ​​​രി​​​യാ​​​യി​​​രി​​​ക്കും. ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ്-​​​ചെ​​​യ​​​ർ​​​മാ​​​ൻ, റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് നെ​​​ൽ​​​പു​​​ര​​​പ്പ​​​റ​​​മ്പി​​​ൽ-​​​വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, പ്ര​​​ഫ. ഡോ. ​​​പി.​​​ജെ. തോ​​​മ​​​സ്- സെ​​​ക്ര​​​ട്ട​​​റി, ഫാ. ​​ജെ​​യിം​​സ് കു​​ന്ന​​ത്ത്-​​ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, അ​​ഡ്വ ജോ​​ർ​​ജ് പ​​റ​​മ്പി​​ൽ-​​ട്ര​​ഷ​​റ​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തും.