ശുചിത്വഭേരി 2025: ദേശീയ സർവെയിൽ മുന്നിലെത്തിയ നഗരസഭകളെ നാളെ ആദരിക്കും
Tuesday, August 19, 2025 2:04 AM IST
തിരുവനന്തപുരം: ദേശീയ നഗര ശുചിത്വ സർവെയിൽ മികച്ച മുന്നേറ്റം നടത്തിയ നഗരസഭകളെ ആദരിക്കുന്ന ശുചിത്വഭേരി 2025 പരിപാടി നാളെ ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കും.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ഹരിതമിത്രം 2.0 യുടെ ഔദ്യോഗിക ലോഞ്ചിംഗും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിംഗ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.