വിയ്യൂർ ജയിലിൽ തടവുകാരനു മർദനം
Wednesday, August 20, 2025 2:22 AM IST
തൃശൂർ: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജയിലിൽ മർദനം. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിഹാർ സ്വദേശി അസ്ഫാക്ക് ആല(30) ത്തിനാണ് സഹതടവുകാരിൽനിന്നു മർദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട സഹതടവുകാരനായ രഹിലാലാണു മർദിച്ചത്. കൈയിലുണ്ടായിരുന്ന സ്പൂണ് ഉപയോഗിച്ച് അസ്ഫാക്കിന്റെ തലയിലും മൂക്കിലും കുത്തുകയായിരുന്നു.
പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വിധേയനാക്കി. രഹിലാലിനെതിരേ വിയ്യൂർ പോലീസ് കേസെടുത്തു.2023 ജൂലൈ 28നാണ് അസ്ഫാക്ക് ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ചത്.