പ്രഫ. ജി. കുമാര വർമയ്ക്ക് പുരസ്കാരം
Wednesday, August 20, 2025 1:54 AM IST
തൃശൂർ: ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് നൽകുന്ന നാലാമതു വയലാ വാസുദേവൻപിള്ള സ്മാരക പുരസ്കാരം സംവിധായകൻ പ്രഫ.ജി. കുമാരവർമയ്ക്കു നൽകുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അഞ്ചു പതിറ്റാണ്ടിലേറെയായി നാടകരംഗത്തെ പ്രവർത്തനത്തെ മാനിച്ചാണ് പുരസ്കാരം.
വയലാ വാസുദേവൻപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് 29നു വൈകുന്നേരം 4.30നു സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന ചടങ്ങിൽ പി.വി. കൃഷ്ണൻനായർ പുരസ്കാരം സമർപ്പിക്കും.
ട്രസ്റ്റ് അംഗങ്ങളായ ഡോ. ശ്രീജിത്ത് രമണൻ, ഡോ. എം. പ്രദീപൻ, വി.എസ്. ഗിരീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.