തെരുവുനായ ശല്യം: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മന്ത്രി എം.ബി. രാജേഷ്
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: തെരുവുനായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിസഹായരാക്കി മാറ്റിയതു കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കേന്ദ്രത്തിന്റെ എബിസി ചട്ടത്തിനു പുറത്ത് എന്ത് അധികാരമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണു പലയിടത്തും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുക എന്നതു മാത്രമാണു സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.