ഷിജു ഖാനെതിരായ പ്രതിഷേധം: സാഹിത്യോത്സവത്തിലെ പരിപാടി റദ്ദാക്കി
Wednesday, August 20, 2025 2:22 AM IST
തൃശൂർ: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി അധ്യക്ഷനുമായിരുന്ന ഡോ. ഷിജു ഖാൻ പങ്കെടുക്കുന്നതിൽ പ്രതിഷേധം ശക്തമായതോടെ സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൽ ഇന്നു നടക്കാനിരുന്ന പരിപാടി റദ്ദാക്കി.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമുതൽ 4.30 വരെ നടക്കേണ്ടിയിരുന്ന ‘കുട്ടികളും പൗരരാണ്’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ അധ്യക്ഷനായി ഡോ. ഷിജു ഖാനാണു പങ്കെടുക്കേണ്ടിയിരുന്നത്.
ശിശുക്ഷേമസമിതിയുടെ ചുമതലയിലിരിക്കേ അനുപമ എസ്. നായർ എന്ന യുവതിയുടെ കുഞ്ഞിനെ ദത്തുനൽകിയ വിഷയം ഉയർത്തിക്കാട്ടി പാനലിൽ ഉൾപ്പെട്ടെ അഡ്വ. കുക്കു ദേവകിയടക്കമുള്ളവർ പിൻമാറുമെന്ന് അറിയിച്ചിരുന്നു. ഷിജു ഖാനെ പങ്കെടുപ്പിക്കുന്നതിനെതിരേ അനുപമയും സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു.