സിന്‍ഡിക്കറ്റ് യോഗം: ഹര്‍ജിയില്‍ നോട്ടീസ്
Wednesday, August 20, 2025 1:54 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍നിന്ന് ഗവ. സെക്രട്ടറിമാരായ അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നതു സംബന്ധിച്ച വിസിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയെയും ജീവനക്കാരുടെ പ്രതിനിധികളെയും കക്ഷി ചേര്‍ത്തു.
അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നത് ഭരണസ്തംഭനത്തിനു കാരണമാകുന്നതായി ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. ശിവപ്രസാദ് നല്കിയ ഹര്‍ജിയില്‍ കക്ഷിചേര്ത്തവര്ക്കു കോടതി നോട്ടീസയച്ചു.