കത്ത് വിവാദം: സിപിഎമ്മിന് ഉത്തരംമുട്ടിയെന്ന് സണ്ണി ജോസഫ്
Wednesday, August 20, 2025 2:23 AM IST
കോട്ടയം: കത്ത് വിവാദത്തില്‍ സിപിഎമ്മിന് ഉത്തരംമുട്ടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിവാദം നിഷേധിക്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. അവഗണിക്കുക, അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
വന്‍കിട പണക്കാര് പാര്‍ട്ടിയെ സ്വാധീനിക്കുകയാണ്. ഇപ്പോള്‍ ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സണ്ണി ജോസഫ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സിപിഎം നേതാക്കന്മാരുടെയും സ്വന്തക്കാരുടെയും കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എം.ആർ. അജിത് കുമാറിന്റെ കേസില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അജിത്ത് കുമാര്‍ ആര്‍എസ്എസുമായിട്ടുള്ള പാലമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.