ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍: സമരം ശക്തമാക്കുമെന്ന് സിഐടിയു
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ സമരം ശക്തമാക്കുമെന്നു സിഐടിയു നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്.
ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ആശാ വര്‍ക്കര്‍മാരെ നിയോഗിച്ചത്. എന്നാല്‍ ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുത്താല്‍പോലും തീരാത്ത ജോലിഭാരമാണ് ഇപ്പോഴുള്ളതെന്നു സിഐടിയു ദേശീയ സെക്രട്ടറി എ.ആര്. സിന്ധു പത്രസമ്മേളനത്തില്‍ പറഞ്ഞു.