ജെ​വി​ന്‍ കോ​ട്ടൂ​ര്‍

കോ​ട്ട​യം: വി​ല വ്യ​തി​യാ​ന​ത്തി​ല്‍ വ​ല​യു​ന്ന റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി. ആ​റു ജി​ല്ല​ക​ളി​ല്‍ റ​ബ​ര്‍ റീ​പ്ലാ​ന്‍റ് ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് 2029 വ​രെ​യാ​ണ് സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന കാ​ര്‍​ഷി​ക-​ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പും വ്യ​വ​സാ​യ വ​കു​പ്പും ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ന്ന കേ​ര (കേ​ര​ളാ കാ​ലാ​വ​സ്ഥാ അ​തി​ജീ​വ​ന കാ​ര്‍​ഷി​ക മൂ​ല്യ വ​ര്‍​ധ​ക വി​പ​ണ​ന ശൃം​ഖ​ല ന​വീ​ക​ര​ണം) പ​ദ്ധ​തി​യി​ലൂ​ടെയാ​ണു സ​ഹാ​യം ന​ല്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു മാ​ത്ര​മേ സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ളൂ. വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി 25 സെ​ന്‍റ് മു​ത​ല്‍ അ​ഞ്ചു ഹെ​ക്‌​ട​ര്‍ വ​രെ റ​ബ​ര്‍ കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. ര​ണ്ടു ഹെ​ക്‌​ട​ര്‍ വ​രെ മാ​ത്ര​മേ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളൂ. ഒ​രു ക​ര്‍​ഷ​ക​നു പ​ര​മാ​വ​ധി ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കാം.

റ​ബ​ര്‍ റീ​പ്ലാ​ന്‍റ് ചെ​യ്ത ക​ര്‍​ഷ​ക​ന് ഒ​രു ഹെ​ക്‌​ട​റി​നു ധ​ന​സ​ഹാ​യ​മാ​യി 75,000 രൂ​പ ല​ഭി​ക്കും. ആ​ദ്യ ഗ​ഡു​വാ​യി 55,000 രൂ​പ​യും തു​ട​ര്‍​ന്ന് ഒ​ന്നാം വ​ര്‍​ഷ​ത്തെ മ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യും അ​തി​ജീ​വ​ന​വും പ​രി​ശോ​ധി​ച്ച​ശേ​ഷം ര​ണ്ടാം ഗ​ഡു​വാ​യി 20,000 രൂ​പ​യും ന​ല്കും. ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണു പ​ണം കൈ​മാ​റു​ന്ന​ത്.


അ​പേ​ക്ഷ​ന​ല്കു​ന്ന ക​ര്‍​ഷ​ക​ന്‍ റ​ബ​ര്‍ ബോ​ര്‍​ഡ് പ​രി​ശീ​ല​ന​ത്തി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ത്തി​രി​ക്ക​ണം, ഭൂ​മി സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​യി​ലു​ള​ള​താ​യി​രി​ക്ക​ണം, റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ സ​ര്‍​ട്ടി​ഫൈ​ഡ് ന​ഴ്‌​സ​റി​ക​ളി​ല്‍​നി​ന്നു തൈ ​വാ​ങ്ങി​യി​രി​ക്ക​ണം, ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള ആ​ര്‍​ആ​ര്‍​ഐ​ഐ 105, 417, 430, 414, പി​ബി 260 ഇ​നം ക്ലോ​ണു​ക​ള്‍ മാ​ത്ര​മേ ന​ടാ​ന്‍ പാ​ടു​ള്ളൂ.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ റ​ബ​ര്‍​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​വ​ര്‍ സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ര​ല്ല. ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം റ​ബ​ര്‍ ബോ​ര്‍​ഡ് വ​ഴി​യോ www.keraplantation.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെയോ അ​പേ​ക്ഷ ന​ല്ക​ണം.

അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ന്ന വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ​യും കേ​ര​യു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ റ​ബ​ര്‍​ത്തോ​ട്ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.