കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ക്ല​​​സ്റ്റ​​​ര്‍ 11 അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍മാ​​​രാ​​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ര്‍മ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ തേ​​​രോ​​​ട്ടം തു​​​ട​​​ങ്ങി. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ തി​​​രി​​​തെ​​​ളി​​​ഞ്ഞ മീ​​​റ്റി​​​ല്‍ 37 ഫൈ​​​ന​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ 158 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് കാ​​​ര്‍മ​​​ലി​​​ന്‍റെ കു​​​തി​​​പ്പ്.

885 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല ഒ​​​ന്നാ​​​മ​​​താ​​​ണ്. ഇ​​​ടു​​​ക്കി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വു​​​മാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍. ആ​​​ദ്യ 10 സ്ഥാ​​​ന​​​ത്തു​​​ള്ള ഏ​​​ഴു സ്‌​​​കൂ​​​ളു​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​യാ​​​ണ്. ആ​​​ണ്‍കു​​​ട്ടി​​​ക​​​ളി​​​ല്‍ വ​​​ടു​​​ത​​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​​യി​​​ലെ സ​​​യാ​​​ന്‍ ഫൈ​​​സ​​​ലും പെ​​​ണ്‍കു​​​ട്ടി​​​ക​​​ളി​​​ല്‍ തൃ​​​ക്കാ​​​ക്ക​​​ര ഭ​​​വ​​​ന്‍സ് വ​​​രു​​​ണ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ അ​​​ഞ്ജ​​​ലി പി.​​​ജോ​​​ഷി​​​യും വേ​​​ഗ​​​താ​​​ര​​​ങ്ങ​​​ളാ​​​യി.

അ​​​ണ്ട​​​ര്‍ 14 ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 20 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​ള​​​മ​​​ക്ക​​​ര ഭ​​​വ​​​ന്‍സ് വി​​​ദ്യാ​​​മ​​​ന്ദി​​​റും തി​​​രു​​​വ​​​ല്ല ബി​​​ലീ​​​വേ​​​ഴ്‌​​​സ് ച​​​ര്‍ച്ച് റ​​​സി​​​ഡ​​​ന്‍റ് സ്‌​​​കൂ​​​ളും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ്. പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കാ​​​ക്ക​​​നാ​​​ട് ഭ​​​വ​​​ന്‍സ് ആ​​​ദ​​​ര്‍ശ വി​​​ദ്യാ​​​ല​​​യ​​​യാ​​​ണു മു​​​ന്നി​​​ല്‍(17). അ​​​ണ്ട​​​ര്‍ 17 ബോ​​​യ്സി​​​ൽ വ​​​ടു​​​ത​​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യം 32 പോ​​​യി​​​ന്‍റു​​​മാ​​​യി മു​​​ന്നി​​​ലു​​​ണ്ട്.


ഗേ​​​ൾ​​​സി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ര്‍മ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളാ​​​ണ് (38) ഒ​​​ന്നാ​​​മ​​​ത്. അ​​​ണ്ട​​​ര്‍ 19 ആ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലും മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ര്‍മ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ ആ​​​ധി​​​പ​​​ത്യം സ്ഥാ​​​പി​​​ച്ചു (52). 35 പോ​​​യി​​​ന്‍റു​​​ള്ള കാ​​​ക്ക​​​നാ​​​ട് ഭ​​​വ​​​ന്‍സ് ആ​​​ദ​​​ര്‍ശ വി​​​ദ്യാ​​​ല​​​യ​​​യാ​​​ണ് പെ​​​ണ്‍വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മു​​​ന്നി​​​ല്‍. ക​​​ന​​​ത്ത മ​​​ഴ​​​കാ​​​ര​​​ണം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30ന് ​​​തു​​​ട​​​ങ്ങേ​​​ണ്ട മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വൈ​​​കി​​​യാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​വ​​​സാ​​​ന ദി​​​ന​​​മാ​​​യ ഇ​​​ന്ന് 200 മീ​​​റ്റ​​​ര്‍, 800 മീ​​​റ്റ​​​ര്‍, ജാ​​​വ​​​ലി​​​ന്‍ത്രോ ഉ​​​ള്‍പ്പെ​​​ടെ 37 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു ഫൈ​​​ന​​​ല്‍.