പട്ടികവർഗക്കാർക്ക് ഓണസമ്മാനം
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഈ വർഷത്തെ ഓണസമ്മാനമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെയുള്ളവർക്ക് തുക ലഭിക്കും. ഇതിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.