കോ​​​ട്ട​​​യം: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ല്‍ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ഴു പേ​​​രെ തെ​​​രു​​​വു​​നാ​​​യ ആ​​​ക്ര​​​മി​​​ച്ചു. നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ക​​​ടി​​​യേ​​​റ്റ മു​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. വ​​​ര്‍ഗീ​​​സ് ഉ​​​ള്‍പ്പ​​​ടെ നാ​​​ലു പേ​​​ര്‍ കോ​​​ട്ട​​​യം ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി.

കെ​​​കെ റോ​​​ഡ് മു​​​ത​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി വ​​​രെ​​​യു​​​ള്ള റോ​​​ഡി​​​ല്‍ നി​​​ര​​​വ​​​ധി ആ​​​ള്‍ക്കാ​​​രെ നായ ആ​​​ക്ര​​​മി​​​ച്ചു. കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭാ മു​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. വ​​​ര്‍ഗീ​​​സ്, സാ​​​ജ​​​ന്‍ കെ. ​​​ജേ​​​ക്ക​​​ബ്, ബി. ​​​വ​​​ര്‍ഗീ​​​സ്, വി​​​ജെ ഫു​​​ട്‌​​വെ​​​യ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ ഷാ​​​ന​​​വാ​​​സ് എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണു ക​​​ടി​​​യേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പേ​​വി​​ഷബാ​​ധ​​യെ​​ന്നു സം​​ശ​​യം

കോ​​​ട്ട​​​യം കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡ് ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഓ​​​ടി​​​യെ​​​ത്തി​​​യ നാ​​​യ ആ​​​ദ്യം സ്റ്റാ​​​ന്‍ഡി​​​നു സ​​​മീ​​​പ​​​ത്തു ര​​​ണ്ടു പേ​​​രെ ക​​​ടി​​​ച്ചു. ഇ​​​വി​​​ടെ​​​നി​​​ന്ന് ഓ​​​ടി​​​യ നാ​​​യ മാ​​​ര്‍ക്ക​​​റ്റി​​​നു​​​ള്ളി​​​ല്‍ എ​​​ത്തി ഇ​​​വി​​​ടെ​​​യും ആ​​​ളു​​​ക​​​ളെ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് തി​​​രി​​​കെ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ഭാ​​​ഗ​​​ത്തെ​​​ത്തി​​​യ നാ​​​യ ആ​​​ളു​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ഒ​​​രു​​​ങ്ങി​​​യ​​​തോ​​​ടെ നാ​​​ടു​​​കാ​​​ര്‍ ചേ​​​ര്‍ന്നു പ്ര​​​തി​​​രോ​​​ധി​​​ച്ചു. എം​​​ജി റോ​​​ഡി​​​ല്‍ മീ​​​ന്‍ മാ​​​ര്‍ക്ക​​​റ്റി​​​നു ​സ​​​മീ​​​പം സ്വ​​​കാ​​​ര്യ പു​​​ര​​​യി​​​ട​​​ത്തി​​​ല്‍ നാ​​​യ ഓ​​​ടി​​​ക്ക​​​യ​​​റി.


കോ​​​ടി​​​മ​​​ത ച​​​ന്ത​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ന​​​ഗ​​​ര​​​സ​​​ഭാ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്തി നാ​​​യ​​​യെ പി​​​ടി​​​കൂ​​ടു​​ക​​യാ​​​യി​​​രു​​​ന്നു. നാ​​​യ​​​യ്ക്കു പേ​​വി​​​ഷ​​​ബാ​​​ധ​​​യു​​​ള്ള​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്. ഈ ​​​നാ​​​യ മ​​​റ്റു നാ​​​യ​​​ക​​​ളെ​​​യും ക​​​ടി​​ച്ചി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്നു പ​​​റ​​​യു​​​ന്നു. കെ​​എ​​സ്ആ​​ർ​​ടി​​സി- ടി​​ബി റോ​​ഡ് പ​​രി​​സ​​രം നാ​​യ​​ക​​ളു​​ടെ വി​​ള​​യാ​​ട്ട മേ​​ഖ​​ല​​യാ​​ണ്. നി​​ര​​വ​​ധി പേ​​ർ​​ക്കാ​​ണ് കോ​​ട്ട​​യം ടി​​ബി റോ​​ഡി​​ൽ നാ​​യ​​ക​​ടി ഏ​​റ്റി​​ട്ടു​​ള്ള​​ത്.