സ്വര്‍ഗചിത്ര അപ്പച്ചനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Thursday, August 21, 2025 2:02 AM IST
കൊച്ചി: മലയാളസിനിമ ‘വെള്ളിനക്ഷത്ര’ത്തിന്റെ വിതരണക്കാരനായ സ്വര്‍ഗചിത്ര അപ്പച്ചനെതിരേ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
സിനിമയില്‍ നടന് സിദ്ദിഖ് ഒരു കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്ന രംഗം പ്രേക്ഷകരില്‍ ഭയമുളവാക്കിയെന്നു ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസാണു റദ്ദാക്കിയത്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുശേഷമാണ് ഈ രംഗം കൂട്ടിച്ചേര്‍ത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.