സിനിമാ നയത്തിന്റെ കരട് മൂന്ന് മാസത്തിനകമെന്ന് സര്‍ക്കാര്‍
Thursday, August 21, 2025 2:02 AM IST
കൊച്ചി: സിനിമാ നയത്തിന്റെ കരട് മൂന്നു മാസത്തിനകം തയാറാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സിനിമയിലെ സ്ത്രീകള്‍ക്കെതിരേയുള്ള ചൂഷണം തടയുന്നതിനുവേണ്ടിയുള്ള കരട് തയാറാക്കിയശേഷം നിയമനിര്‍മാണം നടത്തും.
സിനിമാ കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ കേരള ചലച്ചിത്ര അക്കാദമിയുടെയടക്കം വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്നു വിഷയം നിയമസഭയുടെ പരിഗണനയ്ക്കു വിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.