ബിജെപി സംസ്ഥാന നേതൃയോഗം നാളെ; അമിത് ഷാ എത്തും
Thursday, August 21, 2025 2:02 AM IST
കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം നാളെ കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാലാരിവട്ടം റിനൈ ഹോട്ടലിലാണു യോഗം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കും സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾക്കും യോഗം അന്തിമരൂപം നൽകും.
സംസ്ഥാന ഭാരവാഹികൾക്കുപുറമെ, കോർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലക്കാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.