മോദി ഹിറ്റ്ലർ വഴിയിൽ: ബിനോയ് വിശ്വം
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് മോദി സർക്കാർ അവതരിപ്പിച്ച ബില്ലിൽ തെളിയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽതന്നെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടയ്ക്കപ്പെടാനും സാധ്യതകളുണ്ട്. എന്നാൽ അതിന്റെ പേരിൽ അവരെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നത് രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ രാക്ഷസീയതയാണ്. കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്പോഴുള്ള മോദിയുടെ വെപ്രാളമാണ് ബിൽ തുറന്നുകാണിക്കുന്നതെന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ഭരണത്തിന്റെ അന്ത്യഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറും ഇത്തരം വെപ്രാളങ്ങൾ കാട്ടിയിട്ടുണ്ടെന്ന് ചരിത്രം വായിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.