സിസിബിഐ യൂത്ത് ഡയറക്ടേഴ്സ് മീറ്റ് തുടങ്ങി
Thursday, August 21, 2025 2:02 AM IST
കൊച്ചി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ (സിസിബിഐ) യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ തുടങ്ങി. ഇന്ത്യയിലെ ലത്തീൻ രൂപതകളിൽ യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് പങ്കെടുക്കുന്നത്.
കെആർഎൽസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സിസിബിഐ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ അധ്യക്ഷത വഹിച്ചു.
കമ്മീഷൻ മെംബർ ബിഷപ് ഡോ. ജയറവോ പൊളിമേറ, കെആർഎൽസിബിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിജു ജോർജ് അറക്കത്തറ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ, ഫാ. ചേതൻ മച്ചാഡോ, ഫാ.ജോൺ ബെർമൻ, ഐസിവൈഎം ജനറൽ സെക്രട്ടറി സുപ്രിയ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.