എം.എ. യൂസഫലി 10 കോടി രൂപ സംഭാവന നൽകി
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചെക്ക് കൈമാറിയത്.