കല്യോട്ട് ഇരട്ടക്കൊലപാതകം: നാലാം പ്രതിക്ക് പരോള്‍
Thursday, August 21, 2025 2:02 AM IST
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാലാംപ്രതിക്ക് സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള കല്യോട്ട് ഏച്ചിലടുക്കത്തെ കെ. അനില്‍കുമാറിനാണ് (38) പരോള്‍ അനുവദിച്ചത്. ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിക്കേണ്ടത്. എല്ലാ ദിവസവും അമ്പലത്തറ സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയത്.
ജയില്‍ അഡ്വൈസറി കമ്മിറ്റിയുടെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയിരിക്കുന്നത്. നേരത്തേ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് സര്‍ക്കാര്‍ 20 ദിവസം പരോള്‍ അനുവദിച്ചിരുന്നു. 2019 ഫെബ്രുവരി 17നു രാത്രി 7.45ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും ക്രൂരമായി കൊലചെയ്യപ്പെട്ടത്.