ബിഐഎസ് ക്ലബ് തുടങ്ങിയാൽ സ്കൂളുകളിൽ ഭക്ഷ്യപരിശോധന നടത്താം
Thursday, August 21, 2025 2:02 AM IST
കണ്ണൂർ: സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ ബിഐഎസ് ക്ലബ് തുടങ്ങിയാൽ വിദ്യാർഥികൾക്കു വ്യവസായം, ഭക്ഷ്യസ്ഥാപനങ്ങൾ എന്നിവയെപ്പറ്റി ബോധവത്കരണം നടത്താം. ഇന്ത്യയിൽ കോളജുകളിലും സ്കൂളുകളിലുമായി 6,500 ബിഐഎസ് ക്ലബ് തുടങ്ങിക്കഴിഞ്ഞു.
ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഒന്പതു മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിയാണു ക്ലബ് രൂപീകരിക്കുന്നത്. സർക്കാർ സഹായത്തോടെ സ്ഥാപിക്കുന്ന ലാബിൽ ഭക്ഷണം, ആയുർവേദ മരുന്നുകൾ എന്നിവയിലെ വിഷാംശങ്ങൾ, ലോഹാംശങ്ങൾ, കീടനാശിനികൾ, നിരോധിത നിറങ്ങൾ എന്നിവ വിദ്യാർഥികൾക്കു കണ്ടെത്താനാകും.
ഹൈസ്കൂളുകൾക്ക് അരലക്ഷവും എൻജിനിയറിംഗ് കോളജുകൾക്ക് ഒരു ലക്ഷവുമാണ് ധനസഹായം. പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്നും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെയും മരുന്നുകളിലെയും വിഷാംശം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കണ്ടെത്താൻ വഴിയൊരുക്കണമെന്നും ലിയോനാർഡ് ജോൺ പറഞ്ഞു.