തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തി​​​ന് സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നാ​​​ലു കി​​​ലോ​​​ഗ്രാം അ​​​രി വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള 24,77,337 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​രി സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (സ​​​പ്ലൈ​​​ക്കോ) കൈ​​​വ​​​ശ​​​മു​​​ള്ള സ്റ്റോ​​​ക്കി​​​ൽനി​​​ന്നു ന​​​ൽ​​​കാ​​​നാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​രി സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ചു​​​മ​​​ത​​​ല സ​​​പ്ലൈ​​​കോ​​​യ്ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​തി​​​നാ​​​യി കി​​​ലോ ഗ്രാ​​​മി​​​ന് 50 പൈ​​​സ അ​​​ധി​​​കം ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ജി​​​ല്ല​​​ക​​​ളി​​​ൽ സ്റ്റോ​​​ക്ക് കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ൽ സ​​​മീ​​​പ ജി​​​ല്ല​​​ക​​​ളി​​​ലെ ഡി​​​പ്പോ​​​ക​​​ളി​​​ൽനി​​​ന്ന് അ​​​രി എ​​​ത്തി​​​ച്ച് വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.