നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കും: തിരുവഞ്ചൂർ
Friday, August 22, 2025 2:16 AM IST
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ഈ വിഷയം അച്ചടക്ക സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ മുന്നില്‍ എത്തിയിട്ടില്ല. സ്വാഭാവികമായ നടപടികളെ ബാധിച്ചേക്കുമെന്നതിനാല്‍ ഇപ്പോള്‍ മുന്‍കൂറായി എന്തെങ്കിലും അഭിപ്രായം പറയാനില്ല. പൊതുപ്രവര്‍ത്തകര്‍ എല്ലാ രംഗങ്ങളിലും മാതൃക കാട്ടേണ്ടതാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണമാണ്.
അതേക്കുറിച്ചു കോണ്‍ഗ്രസ് നേതൃത്വം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും. പ്രതിപക്ഷനേതാവ് വിഷയത്തെപ്പറ്റി വിലയിരുത്തി അഭിപ്രായം പറഞ്ഞതാകും. അച്ചടക്കത്തിന്റെ ഭാഗമായി വരുന്ന വിഷയമല്ല.
കേന്ദ്രനേതൃത്വം ഇടപെട്ട കേസില്‍ മുന്‍കൂറായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.