കണ്ടല സഹ. ബാങ്ക് വായ്പാ തട്ടിപ്പ് ; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഇഡി ബാങ്കിന് തിരിച്ചുനല്‍കി
Friday, August 22, 2025 2:16 AM IST
കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ 200 കോടിയിലേറെ രൂപയുടെ വായ്പാതട്ടിപ്പ് കേസില്‍ പ്രതികളായ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെയും ബന്ധുക്കളുടെയും കണ്ടുകെട്ടിയ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബാങ്കിന് തിരിച്ചുനല്‍കി.
76,67,680 രൂപയുടെ സ്വത്തുക്കളും 25 ലക്ഷം രൂപയുടെ ബെന്‍സ് കാറും 7,99,718 രൂപയുടെ സ്വര്‍ണവുമാണ് തിരിച്ചുനല്‍കിയത്.
കൊച്ചി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സിമി ബാങ്ക് സെക്രട്ടറി ബൈജുരാജിന് രേഖകള്‍ കൈമാറി. ഇവ വിറ്റഴിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കും.
കേസ് അവസാനിക്കുന്നതിനു മുമ്പുതന്നെ നഷ്ടപ്പെട്ട തുക ഇരകള്‍ക്ക് തിരികെ നല്‍കണമെന്ന നയപ്രകാരമാണ് ഇഡിയുടെ നടപടി. ഇതിന് ഹൈക്കോടതിയും അനുമതി നല്‍കിയിരുന്നു.
സിപിഐ മുന്‍ നേതാവായ ഭാസുരാംഗന് പ്രസിഡന്റായിരിക്കെ ഉന്നതര്‍ ശിപാര്‍ശ ചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യാതൊരു ഈടുമില്ലാതെ വന്‍തുക വായ്പ നല്‍കിയെന്നാണ് കേസ്.